/sathyam/media/media_files/2025/02/08/orR4jh75Ydh2wEASsM1I.jpg)
കുവൈത്ത് സിറ്റി: വിശ്വകര്‍മ്മ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഐഡിയല്‍ കരിയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ (വോയ്‌സ് കുവൈത്ത്) 20-ാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. വോയ്‌സ് കുവൈത്ത് ചെയര്‍മാന്‍ പി.ജി. ബിനു പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. സംഘടനയുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചെയര്‍മാന്‍ പി.ജി. ബിനു വിശദീകരിച്ചു.
ഓര്‍ഗനൈസിങ് സെക്രട്ടറി രാജേഷ് കുമാര്‍ കുഞ്ഞിപറമ്പത്ത്, ഉപദേശക സമിതി അംഗങ്ങളായ കെ. വിജയന്‍, സജയന്‍ വേലപ്പന്‍, അരുണ്‍ ആനന്ദ്, സെക്രട്ടറി സബീഷ് കൃഷ്ണന്‍ കുട്ടി, വെല്‍ഫെയര്‍ സെക്രട്ടറി ടി.വി. ഉണ്ണിക്കൃഷ്ണന്‍, ആര്‍ട്‌സ് സെക്രട്ടറി വി.കെ. സജീവ്, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.കെ. റെജി, എന്‍.വി. രാധാകൃഷ്ണന്‍, ഫഹാഹീല്‍ യൂനിറ്റ് കണ്‍വീനര്‍ നിതിന്‍ ജി. മോഹന്‍, അബ്ബാസിയ യൂനിറ്റ് കണ്‍വീനര്‍ രഞ്ജിത്ത് കൃഷ്ണന്‍, ഫഹാഹീല്‍ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരന്‍, അബ്ബാസിയ യൂനിറ്റ് ട്രഷറര്‍ കെ.പി. ഉദയന്‍, സിറ്റി യൂണിറ്റ് ട്രഷറര്‍ കെ.പി. സുജിത്ത്, ഫഹാഹീല്‍ യൂനിറ്റ് ജോ. സെക്രട്ടറി മോഹനന്‍ വാഴക്കുളം, ഫഹാഹീല്‍ യൂനിറ്റ് ജോ.ട്രഷറര്‍ ദിനേഷ് ചന്ദു വി, ഫഹാഹീല്‍ യൂനിറ്റ് കമ്മിറ്റി അംഗം ബിജു വി.ബി. ആചാരി, സിറ്റി യൂനിറ്റ് കമ്മിറ്റി അംഗം ഷിമില്‍.എന്‍,വനിതാവേദി ജനറല്‍ സെക്രട്ടറി സുമലത.എസ്,ട്രഷറര്‍ അനീജ രാജേഷ്, സെക്രട്ടറി അജിത.എം.ആര്‍,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീഷ്മ അരുണ്‍, ടിനു സുജീഷ്, മഹേശ്വരി സബീഷ്, സുധ ഗോപി, അഞ്ചു നിതിന്‍ എന്നിവര്‍ സംസാരിച്ചു. വോയ്‌സ് കുവൈത്ത് ജനറല്‍ സെക്രട്ടറി സുജീഷ് പി. ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ ബിപിന്‍ കെ. ബാബു നന്ദിയും പറഞ്ഞു.