മുഹമ്മദ് റാഫി നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഉടമ: കുവൈറ്റ് കെ.എം.സി.സി.

മര്‍ഹൂം മുഹമ്മദ് റാഫി അനുസ്മരണ യോഗം കുവൈത്ത് കെ.എം.സി. സി. സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
7575777

കുവൈറ്റ്: അകാലത്തില്‍ വിട പറഞ്ഞ തൃശൂര്‍ ജില്ലാ കെ.എം.സി.സി. മുന്‍ സെക്രട്ടറി  മുഹമ്മദ് റാഫി സാഹിബിന്റെ ജനാസ നമസ്‌ക്കാരവും അനുസ്മരണ യോഗവും കെ.എം.സി.സി. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍വച്ച് നടത്തി.

Advertisment

സംഘടന പ്രവര്‍ത്തന രംഗത്ത് നിസ്വാര്‍ത്ഥസേവനങ്ങള്‍ക്ക് ഉടമയായിരുന്നു മുഹമ്മദ് റാഫി സാഹിബെന്നും വാക്കും പ്രവര്‍ത്തിയും ഒന്നെന്ന ബോധ്യപ്പെട്ട പ്രവര്‍ത്തനത്തിന്ന് ഉടമയായിരുന്നെന്നും ആയുസ് ചെറുതായിരുന്നെങ്കിലും കര്‍മ്മംകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ത്ത് മറ്റുള്ളവരെ പിന്നിലാക്കിയെന്നും അനുസ്മരണപ്രഭാഷണം നടത്തിയവര്‍ പറഞ്ഞു.

കെ.എം.സി.സി. ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ്  കബീര്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന കെ.എം.സി.സി. പ്രസിഡന്റ് ജനാബ്  സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍  വൈലത്തൂര്‍ അനുഗ്രഹ പ്രഭാഷണവും ഷാജഹാന്‍ പതിയാശേരി മുഖ്യ അനുസ്മരണ പ്രഭാഷണവും നടത്തി. 

സംസ്ഥാന ജില്ലാ നേതാക്കളായ ഫാസില്‍ കൊല്ലം, ഇക്ബാല്‍ മാവിലടം , എം.ആര്‍. നാസര്‍, ഖാലിദ് ഹാജി, അസീസ് പാടൂര്‍,  ഷെരീഫ് ഒതുക്കുങ്ങല്‍, നാസര്‍ ബ്ലളാങ്ങാട് എന്നിവര്‍ മുഹമ്മദ് റാഫിയെ അനുസ്മരിച്ചു പ്രസംഗിച്ചു. ഗുരുവായൂര്‍  മണ്ഡലം ജനറല്‍ സെക്രട്ടറി റഷീദ് സ്വാഗതവും ട്രഷറര്‍ ഷാഹിന്‍ അറക്കല്‍ അഞ്ചങ്ങാടി നന്ദിയും പറഞ്ഞു.

                                                                                                                                                                       - റിപ്പോര്‍ട്ട്: നൗഷാദ് വൈലത്തൂര്‍

 

Advertisment