ശശി തരൂരിനെ സന്ദര്‍ശിച്ച് കുവൈത്ത്  കെ.എം.സി.സി. നിവേദനം നല്‍കി

പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. 

New Update
3535

കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ തിരുവനന്തപുരം എം.പി. ശശി തരൂരിനെ കുവൈത്ത് കെ.എം.സി.സി. നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. 

Advertisment

കുവൈത്തിലേക്ക് പുതിയ വിസയില്‍ വരുന്നവര്‍ നേരിടുന്ന മെഡിക്കല്‍ പരിശോധന രംഗത്തുള്ള ചൂഷണം, അഡ്രസ് മാറ്റവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള്‍, ഇന്ത്യയില്‍ നിന്നുള്ള സര്‍വ്വകലാശാലകളില്‍ നിന്നും കുവൈത്തിലെ ചില തൊഴില്‍ മേഖലയില്‍ നേരിടുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം സംബന്ധിച്ചുള്ള ആശങ്കകള്‍, വിമാന ടിക്കറ്റ് നിരക്കിലെ നീതീകരിക്കാനാവാത്ത വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ ശശി തരൂരിന്  കൈമാറി. 

ജനറല്‍ സെക്രട്ടറി മുസ്തഫ കാരി സംസ്ഥാന ഭാരവാഹികളായ റഹൂഫ് മഷ്ഹൂര്‍ തങ്ങള്‍, ഇക്ബാല്‍ മാവിലാടം, എം.ആര്‍. നാസര്‍, ഡോക്ടര്‍ മുഹമ്മദലി, ഗഫൂര്‍ വയനാട്, ഷാഹുല്‍ ബേപ്പൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment