കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്, ബിഡികെ കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ കേരള പിറവി ദിനത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
നവംബര്‍ 1ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.00 മണി വരെ ജാബിരിയാ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടക്കുന്നത്. രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 97840957, 65984975 എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ, നേരിട്ട് എത്തുകയോ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.