മലങ്കര സഭയുടെ മൂന്നാമത്‌ പരിശുദ്ധ ബസേലിയോസ്‌ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ 61-‍ാം ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരവുകളോടെ കൊണ്ടാടി

New Update
Holiness Basilios Geevarghese

മലങ്കരയുടെ വലിയ മാർ ബസേലിയോസിന്റെ 61-‍ാം ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക്‌ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മുഖ്യകാർമ്മികത്വം വഹിക്കുന്നു

കുവൈറ്റ്‌: മലങ്കര സഭയുടെ മൂന്നാമത്‌ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ 61-‍ാം ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരവുകളോടെ കൊണ്ടാടി.


Advertisment

പെരുന്നാളിനോടനുബന്ധിച്ച്‌ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയ്ക്കും, ധൂപപ്രാർത്ഥനയ്ക്കും മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. 


മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്‌,  റവ. ഫാ. ഗീവർഗീസ്‌ ജോൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

മലങ്കരയുടെ വലിയ മാർ ബസേലിയോസിന്റെ 61-‍ാം ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക്‌ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മുഖ്യകാർമ്മികത്വം വഹിക്കുന്നു. 

Advertisment