2024ല്‍ കുവൈറ്റില്‍ അപകടത്തില്‍ പൊലിഞ്ഞത് 284 ജീവനുകള്‍;  രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തിയത് 18,778 ട്രാഫിക് ലംഘനങ്ങള്‍

 നിരീക്ഷണം മെച്ചപ്പെടുത്താനും സീറ്റ് ബെല്‍റ്റ് ലംഘനങ്ങള്‍ കണ്ടെത്താനും പുതിയ അക ക്യാമറകള്‍ വിന്യസിച്ചിട്ടുണ്ട്. 

New Update
42424

2024ല്‍ കുവൈറ്റില്‍ 284 റോഡ് അപകട മരണങ്ങളുണ്ടായി. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സീറ്റ് ബെല്‍റ്റ് ലംഘനങ്ങള്‍ കേന്ദ്രീകരിച്ചു 2024-ല്‍ 284 റോഡപകട മരണങ്ങള്‍ രേഖപ്പെടുത്തി. ഇത് രാജ്യത്ത് ട്രാഫിക് സുരക്ഷയുടെ വെല്ലുവിളി ഉയര്‍ത്തിക്കാട്ടുന്നതായി മന്ത്രലയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

രണ്ടാഴ്ചയ്ക്കുള്ളില്‍ 18,778 ട്രാഫിക് ലംഘനങ്ങള്‍ അധികൃതര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 4,944 കേസുകള്‍ വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ്.  നിരീക്ഷണം മെച്ചപ്പെടുത്താനും സീറ്റ് ബെല്‍റ്റ് ലംഘനങ്ങള്‍ കണ്ടെത്താനും പുതിയ അക ക്യാമറകള്‍ വിന്യസിച്ചിട്ടുണ്ട്. 

ഈ നൂതന സംവിധാനങ്ങള്‍ക്ക് ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍ കഴിയും. ഇത് പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും റോഡുകളിലെ മൊത്തത്തിലുള്ള സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നതായും  മുന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ഡ്രൈവര്‍ക്കെതിരായ നിയമലംഘനമായി രേഖപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

ജീവന്‍ സംരക്ഷിക്കാനും കൂടുതല്‍ ദുരന്തങ്ങള്‍ തടയാനുമായി ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ റോഡ് ഉപയോക്താക്കളോടും അധികാരികള്‍ അഭ്യര്‍ത്ഥിക്കുന്നതായും ട്രാഫിക് മീഡിയ വിഭാഗം  അറിയിച്ചു. 

 

Advertisment