ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/01/21/pnFqWofAzOI7V3NIAny8.jpg)
കുവൈത്ത് സിറ്റി: മരുഭൂമിയില്‍ ജോലി ചെയ്യുന്ന സഹോദരങ്ങള്‍ക്ക് യൂത്ത് ഇന്ത്യ കുവൈത്തിന്റെയും കെ.ഐ.ജി. കനിവിന്റെയും നേതൃത്വത്തില്‍ കിറ്റ് വിതരണം നടത്തി.
Advertisment
യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജില്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി. പ്രസിഡന്റ് പി.ടി. ശരീഫ് സാഹിബ് ഉദ്ഘാടനം ചെയ്തു. ആശംസകള്‍ അര്‍പ്പിച്ച് റസാഖ് നദ്വി, ഡോ. ശറഫുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.
കനിവ് കണ്‍വീനര്‍ ഫൈസല്‍ കെ.വി. സമാപനം നടത്തി. കിറ്റ് വിതരണത്തിന് യൂത്ത് ഇന്ത്യ കുവൈത്ത് സോഷ്യല്‍ റിലീഫ് കണ്‍വീനര്‍ റമീസ്, ട്രഷറര്‍ ഹസീബ്, എക്‌സിക്യൂട്ടീവ് അംഗം മഹനാസ് മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. ഇരുന്നൂറോളം ആളുകള്‍ക്ക് കിറ്റ് വിതരണം ചെയ്തു.