Advertisment

എസ്.എം.സി.എ. കുവൈത്ത് നോര്‍ത്ത്  അമേരിക്കയുടെ പൊതുയോഗം ചേര്‍ന്നു; പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു

മാനേജിങ് കമ്മിറ്റിയില്‍ വനിതാ, യൂത്ത് കോര്‍ഡിനേറ്റര്‍മാരെക്കൂടി ഉള്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി യോഗം പാസാക്കി. 

New Update
8688

കുവൈത്ത്: മിസ്സിസ്സാഗ രൂപതാ മെത്രാപ്പോലീത്ത മാര്‍ മജാസ് കല്ലുവേലില്‍, ചിക്കാഗോ രൂപതാ മെത്രാപ്പോലീത്ത മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടെ രക്ഷാധികാരിത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈത്തില്‍ അംഗങ്ങളായിരുന്ന അമേരിക്കയിലും കാനഡയിലും താമസിക്കുന്നവരുടെ കൂട്ടായ്മ എസ്.എം.സി.എ. കുവൈത്ത് നോര്‍ത്ത് അമേരിക്കയുടെ പൊതുയോഗം ജൂണ്‍ 30 ഞായറാഴ്ച വൈകിട്ട് സൂം മീറ്റിലൂടെ ചേര്‍ന്നു. 

Advertisment

ഷാജി പണിക്കശേരി ആലപിച്ച ഭക്തിഗാനത്തോടെ ആരംഭിച്ച പൊതുയോഗം അടുത്തിടെ മണ്‍മറഞ്ഞ സംഘടനാംഗങ്ങളുടെ ബന്ധുക്കളുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് തോമസ് വിതയത്തിലിന്റെ സ്വാഗത പ്രസംഗത്തിനുശേഷം പ്രസിഡന്റ് ചെറിയാന്‍ മാത്യു അംഗങ്ങളെ അഭിസംബോധന ചെയ്തു. ജനറല്‍  സെക്രട്ടറി ജോമോന്‍ വര്‍ക്കി അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും ജോസ് തോമസ് അവതരിപ്പിച്ച കണക്കുകളും പൊതുയോഗം അംഗീകരിച്ചു.

തുടര്‍ന്ന് മാനേജിങ് കമ്മിറ്റിയില്‍ വനിതാ, യൂത്ത് കോര്‍ഡിനേറ്റര്‍മാരെക്കൂടി ഉള്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി യോഗം പാസാക്കി. പൊതുയോഗത്തില്‍നിന്ന് നിയോഗിച്ച ഇലക്ഷന്‍ കമ്മിഷണര്‍ ജോഷി സ്‌കറിയയുടെ നേതൃത്വത്തില്‍ 2024-26 കാലത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. 

ജോസ് തോമസ് പുത്തന്‍പുരയ്ക്കല്‍ (പ്രസിഡന്റ്), രാജേഷ് വര്‍ഗീസ് നെടിയകാലായില്‍ (വൈസ് പ്രസിഡന്റ്), റ്റിറ്റി ചെറിയാന്‍ കടംതോട്ട്  (സെക്രട്ടറി),  അനീഷ് തോമസ് തെങ്ങുംപള്ളി ( ജോയിന്റ് സെക്രട്ടറി), തോമസ് വിതയത്തില്‍ (ട്രഷറര്‍), സജീവ് കുന്നേല്‍ ജോസഫ് (ജോയിന്റ് ട്രഷറര്‍), ഷാജി പണിക്കശേരി (ചാരിറ്റി കോര്‍ഡിനേറ്റര്‍), ആന്‍സി സിറിയക് (വനിതാ കോര്‍ഡിനേറ്റര്‍), എഞ്ചലാ രാജേഷ് (യൂത്ത് കോര്‍ഡിനേറ്റര്‍), പ്രൊവിന്‍ഷ്യല്‍ കോര്‍ഡിനേറ്റമാരായി ജോമോന്‍ വര്‍ക്കി ഇടയാടി (ടെക്‌സാസ്), സോണി തോമസ് കണ്ണോട്ടുകര (ഫ്‌ളോറിഡ), ബിജോയി വര്‍ഗീസ് കേളംപറമ്പില്‍ (ഒണ്‍ട്ടാരിയോ), ജോഷി സ്‌കറിയ (ആല്‍ബര്‍ട്ടാ), ജോഗിഷ് ജോണി (ന്യൂയോര്‍ക്ക്) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടറി റിറ്റി ചെറിയാന്‍ നന്ദി പറഞ്ഞ് പൊതുയോഗം സമാപിച്ചു. 

 

 

 

 

 

 

 

Advertisment