കുവൈത്ത് സിറ്റി: കുവൈത്തിലെ മലങ്കര കത്തോലിക്കാ സഭാ കുട്ടായ്മയായ കെ.എം.ആര്‍.എമ്മിന്റെ യുവജന വിഭാഗമായ എം.സി. വൈ.എം-കെ.എം.ആര്‍.എം. സംഘടിപ്പിക്കുന്ന മലങ്കര സ്മാഷ് സീസണ്‍ 4ന്റെ പോസ്റ്റര്‍ പ്രകാശനം എം.സി.വൈ.എം. ഡയറക്ടറും കെ.എം.ആര്‍. എം. ആത്മീയ ഉപദേഷ്ടാവുമായ റവ. ഡോ. തോമസ് കാഞ്ഞിരമുകളില്‍ ടൂര്‍ണമെന്റ് ജോയിന്‍ കണ്‍വീനര്‍ അജോ. എസ്. റസല്‍ നല്‍കി നിര്‍വഹിച്ചു.
കെ.എം.ആര്‍.എം. പ്രസിഡന്റ് ബാബുജി ബത്തേരി, എം. സി.വൈ.എം. ട്രഷറര്‍ ലിബിന്‍ ഫിലിപ്പ്, എം.സി.വൈ.എം. സെക്രട്ടറി ജെയിംസ് കെ.എസ്. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അഡ്വാവാന്‍സ്ഡ്, ഇന്റര്‍മീഡിയറ്റ്, ലോവര്‍ ഇന്റര്‍മീഡിയറ്റ്, ലേഡീസ്, ഇന്റര്‍-കെ.എം.ആര്‍.എം. ഡബിള്‍സ് വിഭാഗത്തിലുള്ള മത്സരം ആഗസ്റ്റ് 23ന് അഹമ്മദി ഐ സ്മാഷ് അക്കാദമിയില്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 13ന് മുമ്പ് രജിസ്റ്റര്‍ ചെയ്യാം. നമ്പര്‍: 50168441, 65141374.