/sathyam/media/media_files/YKUCGuqp801qhlIyTjkg.jpg)
കുവൈറ്റ്: ടാക്‌സി ഡ്രൈവേഴ്‌സ് സംഘടനയായ യാത്ര കുവൈറ്റ് പൊന്നോണം 2024 സംഘടിപ്പിച്ചു. മംഗഫ് ഹാര്‍മണി സ്‌ക്വയര്‍ ഹാളില്‍ ശനിയാഴ്ച നടന്ന ആഘോഷങ്ങളില്‍ സംഘടനാ അംഗങ്ങളും, കുടുംബാംഗങ്ങളും, സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രസിഡണ്ട് ഷബീര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുജിത്ത് കാലിക്കറ്റ് സ്വാഗതം പറഞ്ഞു. കേരള വിഷന്‍ സബ് എഡിറ്ററും ജേര്‍ണലിസ്റ്റുമായ ദിവ്യ എസ്. ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു.
പ്രമുഖ സ്ഥാപനമായ മെട്രോ മെഡിക്കല്‍സ് ജനറല്‍ മാനേജര്‍ ഫൈസല്‍ ഹംസ, ക്യുപോയിന്റ് മാനേജിങ് ഡയറക്ടര്‍ ടിജു ലൂക്കോസ്, യാത്രാ കുവൈറ്റ് സ്ഥാപകന്‍ അനില്‍ ആനാട്, രക്ഷാധികാരി മനോജ് മഠത്തില്‍, മുന്‍ പ്രസിഡണ്ട് രാജന്‍ പന്തളം, സാല്‍മിയാ യൂണിറ്റ് മുന്‍ പ്രസിഡന്റ് രാജേഷ് പാലാ, ഫഹാഹീല്‍ യൂണിറ്റ് ഭാരവാഹി അബ്ദുള്‍ ശരീഫ് എന്നിവര്‍ ആശംസയും ചാരിറ്റി കണ്‍വീനര്‍ അനില്‍ വര്‍ക്കല നന്ദിയും രേഖപ്പെടുത്തി.
അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ ഓണസദ്യ എന്നിവയ്ക്ക് മഹബൂലാ യൂണിറ്റ് ഭാരവാഹിളായ കമറുദ്ദീന്‍, ഷബീര്‍, സുനില്‍കുമാര്‍, റോബിഷ്, അബ്ബാസിയ യൂണിറ്റ് ഭാരവാഹികളായ അഷ്‌റഫ് അടിവാരം, മുജീബ് റഹ്മാന്‍, കുരുവിള എന്‍.എസ്, സാല്‍മിയ യൂണിറ്റ് ഭാരവാഹി അനില്‍കുമാര്‍ കടയ്ക്കല്‍, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us