വന്‍ വിദേശ മദ്യവേട്ട; നാല് ഇന്ത്യക്കാര്‍  ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

ഏകദേശം 200,000 ദിനാര്‍ വില വരുന്ന മദ്യമാണ് പിടിച്ചെടുത്തത്.

New Update
3131

കുവൈത്തില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത 3000 കുപ്പി മദ്യം ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുത്തു. വഫറ പ്രദേശത്തെ കാര്‍ഷിക മേഖലയില്‍ രഹസ്യ കേന്ദ്രത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 

Advertisment

സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും നാല് ഇന്ത്യക്കാരെയും ഒരു സ്വദേശിയെയും അറസ്റ്റ് ചെയ്തു. വിപണിയില്‍ ഏകദേശം 200,000 ദിനാര്‍ വില വരുന്ന മദ്യമാണ് പിടിച്ചെടുത്തത്.

ഇതോടൊപ്പം വിദേശ കറന്‍സികളും പിടിച്ചെടുത്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരും നിയമത്തിന് അതീതരല്ലെന്നും ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. 

Advertisment