'കണ്ണൂര്‍ മഹോത്സവം 2024' നവംബര്‍ എട്ടിന്

മൂന്നു മുതല്‍ അഹമ്മദി ഡിപിഎസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.

New Update
424

കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) 19-ാമത് വാര്‍ഷികാഘോഷം കണ്ണൂര്‍ മഹോത്സവം 2024 നവംബര്‍ എട്ടിനു വൈകുന്നേരം മൂന്നു മുതല്‍ അഹമ്മദി ഡിപിഎസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.

Advertisment

പത്തു, പ്ലസ് ടു ക്ലാസില്‍ ഉന്നത വിജയം നേടിയ ഫോക്ക് മെമ്പര്‍മാരുടെ കുട്ടികള്‍ക്കുള്ള മെറിറ്റോറിയസ് അവാര്‍ഡ് വിതരണം, പതിനേഴാമത് ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് വിതരണം എന്നിവ ഉള്‍പ്പെടുന്ന സാംസ്‌കാരിക പരിപാടിയോടൊപ്പം പ്രശസ്ത സിനിമ പിന്നണി ഗായിക ജ്യോത്സ്‌ന, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ശ്രീനാഥ്, വയലിനിസ്റ്റ് മാളവിക, സിങ്ങര്‍ ആന്‍ഡ് പെര്‍ഫോര്‍മര്‍ ഭാഗ്യരാജ് എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. 

Advertisment