11-ാമത് ഇസ്‌കോണ്‍ വിദ്യാര്‍ത്ഥി  സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം

ഔഖാഫ്  മന്ത്രാലയം ഫോറിന്‍ അഫെയര്‍സ്,ഡയരക്ടര്‍ ശൈഖ് റൂമി മതര്‍ അല്‍ റൂമി ഉദ്ഘാടനം നിര്‍വഹിക്കും. 

New Update
3535

കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ കുവൈത്തിലെ മുതിര്‍ന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ 11-ാമത് ഇസ്‌കോണ്‍ ഒക്ടോബര്‍ 25, 26 ദിവസങ്ങളിലായി മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

Advertisment

വെള്ളിയാഴ്ച വൈകുന്നേരം 5.45ന് ആരംഭിക്കുന്ന പൊതു സമ്മേളനതില്‍ 'കടമ നിറ വേറ്റുന്ന രക്ഷാ കര്‍തൃത്വം' എന്ന വിഷയത്തില്‍ അബ്ദു റഹിമാന്‍ ഫാറൂഖി ചുങ്കത്തറ പ്രഭാഷണം നിര്‍വഹിക്കും. ഔഖാഫ്  മന്ത്രാലയം ഫോറിന്‍ അഫെയര്‍സ്,ഡയരക്ടര്‍ ശൈഖ് റൂമി മതര്‍ അല്‍ റൂമി ഉദ്ഘാടനം നിര്‍വഹിക്കും. 

ഇഹിയാതു റാസ് ഇസ്ലാമി ചെയര്‍മാന്‍, ശൈഖ് ത്വാരിഖ് സാമി സുല്‍ത്താന്‍ അല്‍ ഈസ മുഖ്യ അതിഥിയായി പങ്കെടുക്കും. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്  പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ശൈഖ് ഫലാഹ് ഖാലിദ് അല് മുതൈരി പുതുതായി ഇറങ്ങുന്ന ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും.

ശേഷം നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ 'ഖുര്‍ആന്‍ ഹൃദയ വസന്തം' എന്ന വിഷയത്തില്‍ മുസ്തഫ മദനിയും, 'നാളെയുടെ രക്ഷയ്ക്ക് നേരായ പാത' എന്ന വിഷയത്തില്‍ പ്രഗത്ഭ വാഗ്മി സിറാജുല്‍ ഇസ്ലാം ബാലുശേരി മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും.

ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4.15 വരെ നടക്കുന്ന സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ നാല് സെഷനുകളിലായി  പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, സിറാജുല്‍ ഇസ്ലാം ബാലുശേരി, മുസ്തഫ മദനി,  അബ്ദുറഹിമാന്‍ ഫാറൂഖി, പി.എന്‍. അബ്ദു റഹിമാന്‍, അബ്ദുസ്സലാം സ്വലാഹി, ശബീര്‍ സലഫി, ഷഫീഖ് മോങ്ങം, അബ്ദു റഹിമാന്‍ തങ്ങള്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുക്കാം. കൂടാതെ പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക സെഷനില്‍  ഡോക്ടര്‍ റൈഹാന സകരിയ, ഡോക്ടര്‍ മുഫാസില എന്നിവര്‍ പങ്കെടുക്കും.

Advertisment