കുവൈറ്റ് :ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ബംഗ്ലദേശ് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽസ്കളിലെ വിദ്യാർഥിയായ മെഹ്ദി ഹസനാണ് മരിച്ചത്. മെഹ്‌ദിയെ
ശനിയാഴ്ച വൈകുന്നേരം അവന്യൂസ് മാളിന് സമീപത്ത് വച്ച് കാർ ഇടിക്കുകയായിരുന്നു
സിബിഎസ്‌ഇ പത്താം ക്ലാസിലെ ബോർഡ് എക്സാം പരീക്ഷയ്ക്ക് തയ്യാറെടുത്തു വരികയായിരുന്നു. പുറത്ത് പോയ മെഹ്‌ദിനെ കാണാത്തത് കൊണ്ട് വീട്ടുകാർ സുഹൃത്തുക്കളോടും പരിചയസ്ഥലങ്ങളിലും തിരക്കിയെങ്കില്ലും ഞായറാഴ്ച വൈകിട്ടാണ് മരണവിവരം അറിഞ്ഞത്.