കുവൈത്ത് അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

New Update
kuwit abhiya chess

അബ്ബാസിയ: അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ 26/02/2025 ബുധനാഴ്ച രാവിലെ 09:00 മണിമുതൽ സ്രോതസ്സിൽ വച്ച് ചെസ്സ് ടൂർണ്ണമെന്റ് നടത്തി. കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് വിസിറ്റിംഗ് പ്രീസ്റ്റ് ജോസഫ് മലയാറ്റിൽ അച്ചന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടെയും ആരംഭിച്ച മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലായി മത്സരാർത്ഥികൾ പങ്കെടുത്തു. 


Advertisment

ഒന്നാം വിഭാഗമായ 6 മുതൽ 12 വയസ്സുവരെ ഉള്ള വിഭാഗത്തിൽ, സിറ്റി ഏരിയയിൽ നിന്നുള്ള ജൊഹാൻ ആന്റോ ജോസ് ഒന്നാം സ്ഥാനവും, അബ്ബാസിയ ഏരിയയിൽ നിന്നുള്ള ⁠ജൊഹാൻ സുനിത് മാത്യു രണ്ടാം സ്ഥാനവും, ⁠ജസ്‌ലോ മരിയ ലോറൻസ് മൂന്നാം സ്ഥാനവും നേടി.  


രണ്ടാം വിഭാഗമായ 13 മുതൽ 18 വയസ്സുവരെ ഉള്ള വിഭാഗത്തിൽ അബ്ബാസിയ ഏരിയയിൽ നിന്നുള്ള ജൊഹാൻ അനു വർഗ്ഗീസ് ഒന്നാം സ്ഥാനവും, ⁠ആഷിൻ എ. എസ് രണ്ടാം സ്ഥാനവും, ജോ എം ലോറെൻസ് മൂന്നാം സ്ഥാനവും നേടി.  


മൂന്നാം വിഭാഗമായ 19 മുതൽ മുകളിലോട്ട് വയസ്സുള്ളവരുടെ വിഭാഗത്തിൽ  അബ്ബാസിയ ഏരിയയിൽ നിന്നുള്ള അനീഷ്, ജിനു കെ ഏബ്രഹാം എന്നിവർ യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സാൽമിയ ഏരിയയിൽ നിന്നുള്ള നോബിൻ ഫിലിപ്പാണ് രണ്ടാം സ്ഥാനത്തിന് അർഹനായത്.


പങ്കെടുത്ത എല്ലാവരെയും പ്രത്യേകം അനുമോദിക്കുന്നു. കൂടാതെ ഇതിൽ വിജയികളായവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു.

ഈ പ്രോഗ്രാമിന്റെ ഉടനീളം കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ പ്രസിഡന്റ് ഷാജി വർഗ്ഗീസ്, ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, ട്രഷറാർ സന്തോഷ് ജോർജ്ജ്, എക്സ് ഒഫീഷ്യോ ബാബുജി ബത്തേരി, ഓഫീസ് സെക്രട്ടറി ബിനു ജോൺ, സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ ലിജു പാറക്കൽ, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ തോമസ് മാമ്മൂട് ചീഫ് ഓഡിറ്റർ റാണ വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

ഏരിയ പ്രസിഡന്റ് മാത്യു കോശി, സെക്രട്ടറി സിൽവി തോമസ്, വൈസ് പ്രസിഡന്റ് ബിജു ഏ. ഓ. ട്രഷറാർ ബിനു ഏബ്രഹാം, കെ എം ആർ എം ജോയിന്റ് ട്രഷറാറും, ഏരിയ എക്സ് ഒഫിഷ്യോയും ആയ ജോജി വെള്ളാപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചെസ്സ് മാസ്റ്റർ ജിനു ജോം ഈ ടൂർണമെന്റ് നിയന്ത്രിച്ചു. അബ്ബാസിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യവും പരിപാടികളിൽ മിഴിവേകി.

Advertisment