Advertisment

പുതുതലമുറയ്ക്ക് താങ്ങാവേണ്ടത് മാതാപിതാക്കൾ, കുടുംബമാണ് ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാലയ വീക്ഷണം - ഷി ലീഡ് എം.ജി.എം

New Update
Shi Lead MGM

കുവൈത്ത് സിറ്റി:   മുസ്ലിം ഗേൾസ്  ആൻറ് വുമൻസ് മൂവ്മെന്റ് (എം.ജി.എം) സംഘടിപ്പിച്ച 'ഷീ ലീഡ്‌സ്' പരിപാടിയിൽ "പുതു തലമുറയുടെ പുത്തൻ ചിന്തകളും ,രക്ഷിതാക്കളിലെ ആശങ്കയും" ചർച്ചാവിഷയമായി.

Advertisment

വിഷയത്തിൽ മുഖ്യ പ്രഭാഷകനായിരുന്ന ഡോ.അൻവർ സാദത്ത് (ഐ.സ്.എം.കേരള പ്രസിഡന്റ് ) കുട്ടികളുടെ മാനസികവും ആരോഗ്യപരവുമായിട്ടുള്ള വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് പ്രാധാന്യം ഏറിയതാണെന്നും  കുടുംബമാണ് ഒരു കുട്ടിയുടെ പ്രാഥമിക വിദ്യാലയ വീക്ഷണമെന്നും പറയുകയുണ്ടായി. 


ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഐ.സി.ടി.എസ് സുപ്രവൈസറുമായ അദീബ അബ്ദുൽ അസീസ് " ലിംഗ സമത്വം ഇസ്‌ലാമിൽ "എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.. മുസ്ലിം സമുദായത്തിലേയും കുടുംബങ്ങളിലെയും പശ്ചാത്തലം അടിസ്ഥാനമാക്കികൊണ്ട്  യതാർത്ഥത്തിൽ ലിംഗ സമത്വം എന്നതു കൊണ്ട്  ഇസ്ലാമിൽ  എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി.


ഹവല്ലി  അൽ അസീർ സെന്ററിൽ നടന്ന പരിപാടിയിൽ മാഷിത മനാഫ് അധ്യക്ഷത വഹിച്ചു. ഐ.ഐ.സി   പ്രസിഡന്റ് യൂനുസ് സലീം ആശംസ പ്രസംഗം നിർവ്വഹിച്ചു. ഐ.ഐ.സി ഓർഗനൈസിംങ് സെക്രട്ടറി അയൂബ് ഖാൻ പുതിയ എം.ജി.എം ഭാരവാഹികളുടെ പേര് പ്രഖ്യാപിച്ചു. 


എം.ജി.എം കേന്ദ്ര സെക്രട്ടറി ലബീബ മുഹമ്മദ് റഫീഖ് സ്വാഗതവും ഹർഷ ഷെരീഫ്  നന്ദിയും പറഞ്ഞു. ഖൈറുന്നിസ അസീസ് ഖിറാഅത്ത് നടത്തി. 

Advertisment