കോട്ടയം : മുൻ കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി കോട്ടയം സ്വാദേശി ജോസഫ് കോര 63 വയസ്സ് നാട്ടിൽ നിര്യതനായത് . അൽ ഹാദി ഹോസ്പിറ്റലിൽ സീനിയർ നഴ്‌സ് ആയിരുന്നു ജോസഫ് കോര.
സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സ്നേഹത്തിൻറെ അത്താണിയായിരുന്നു ജോസഫ് എന്ന നഴ്‌സ്. ആതുര ശുശ്രൂഷ രംഗത്ത് തന്റേതായ വ്യക്തിത്വം സ്നേഹവും കരുതലും പ്രകടിപ്പിച്ച വ്യക്തിയായിരുന്നു ജോസഫ് കോര.
ഉത്തമ ക്രൈസ്തവ സാക്ഷിയായി ദൈവവിശ്വാസത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച് ആതുര ശുശ്രൂഷരങ്ങൾ പ്രവർത്തിക്കുവാൻ സാധിച്ചു എന്നതാണ് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. സംസ്കാരം വ്യാഴാഴ്ച കോട്ടയം മാങ്ങാനം സെറ്റ് പീറ്റേഴ്സ് മാർത്തോമാ ദേവാലയത്തിൽ നടക്കും