കുവൈറ്റിലെ കാസർകോട് ചങ്ങാതിക്കൂട്ടം ഓണം ആഘോഷിച്ചു

New Update
8eab97d4-f39d-42c3-8a91-2c3c31362185

കുവൈത്ത് : പ്രവാസികൾക്ക് എന്നും ഗൃഹാതുരത്വത്തിന്റെ ആയിരം ഓർമ്മകളുമായി കടന്നു വരാറുള്ള ആഘോഷമാണ് ഓണം. പ്രവാസികൾക്ക് ഏത് ആഘോഷവും ഒന്നിച്ചിരിക്കുവാനുള്ള ഒരേയൊരു അവസരം വെള്ളിയാഴ്ചകളാണ്ഈ വർഷം ഓണവും ഒപ്പം തിരുനബി ജന്മദിനവും ഒന്നിച്ച് വെള്ളിയാഴ്ച ദിവസം കടന്നു വന്നതോടുകൂടി
ആഘോഷം അതിന്റെ പാരമ്യത്തിൽ എത്തി എന്ന് പറയാം. 

Advertisment


 തിരുവോണനാളിൽ   ഫഹാഹിൽ കോഹിനൂർ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ച "ചങ്ങായീസ് ഓണം 2025 ൽ" കുടുംബിനികൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധയിനം വിഭവസമൃദ്ധമായ രുചിക്കൂട്ടുകൾ,
 സുഹൃത്തുക്കളായ ആണുങ്ങളും കുട്ടികളും കൂടി വിളമ്പി കഴിഞ്ഞപ്പോൾ ഓണസദ്യ കെങ്കേമമായി.

 സദ്യക്കുശേഷം അരങ്ങേറിയ വിവിധയിനം സൗഹൃദ മത്സരങ്ങൾ, എല്ലാവരെയും ഒരിക്കൽക്കൂടി നാട്ടിലെ ഓണമുറ്റത്തേക്ക് എത്തിച്ച ഒരു പ്രതീതി ആയിരുന്നു. കൂട്ടത്തിൽ കുവൈറ്റിലെ പ്രശസ്ത ഗായകൻ റാഫി കല്ലായുടെ ഓണപ്പാട്ടുകളുടെ ഈരടികളും നബി തിരുമേനിയുടെ മദ്ഹ് ഗാനങ്ങളും കൂടിയായപ്പോൾ വെള്ളിയാഴ്ച അവധിദിനം ഏറെരസകരമായി പര്യവസാനിച്ചു. 


 സംഗമത്തിൽ കുവൈത്തിലെ പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ബദർ മെഡിക്കൽ സെന്റർ മാനേജർ അബ്ദുറസാഖ് സംഗമം ഉദ്ഘാടനം ചെയ്തു. സലാം കളനാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ കബീർ മഞ്ഞപ്പാറ നന്ദി പ്രകാശിപ്പിച്ചു.,

 സുരേഷ് കൊളവയ്യൽ, മുനീർ കുണിയ, ബാലൻ ഓ വി, മുരളി വാഴക്കോടൻ ശ്രീനിവാസ്, താജു ബോവിക്കാനം നിസാം മുക്കൂട്ട്, ഇഖ്ബാൽ പെരുമ്പട്ട, ജോസ് തുടങ്ങിയവരുടെ കുടുംബങ്ങൾ തയ്യാറാക്കി കൊണ്ടുവന്ന വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് എസ് എം ഹമീദ്, സമ്പത് മുള്ളേരിയ, സുധാകരൻ, അബ്ദു കടവത്ത്, അഷറഫ് കോളിയടുക്കം, ഹസ്സൻ ബല്ല, സുരേന്ദ്രൻ  മുങ്ങത്ത്, കബീർ തളങ്കര,സിറാജ്  തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment