കുവൈറ്റ് : കാസർഗോഡ് ചൂരി സ്വദേശി മൻസൂർ ചൂരിയുടെ ഭാര്യ സുമയ്യ 36 വയസ്സ് കുവൈത്തിൽ മരണപ്പെട്ടു. കഴിഞ്ഞ പതിനാറ് ദിവസമായി അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
നേരത്തെ കണ്ണൂർ വെറ്റില പള്ളി സ്വദേശിനിയാണ് . പനി അധികരിച്ചതിനാൽ ആശുപത്രിയിൽ എത്തിച്ച ഇവരുടെ നില ഗുരുതരമാവുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
സുമയ്യയുടെ നില ഗുരുതരമായതിനാൽ അവരുടെ മാതാ പിതാക്കളും കഴിഞ്ഞ ആഴ്ച കുവൈത്തിൽ എത്തിയിരുന്നു .അല, മുഹമ്മദ്, അബ്ദുല്ല, അവ്വ എന്നിവർ മക്കളാണ്.
ഖബറടക്കം കുവൈത്തിൽ.
സുമയ്യയുടെ നിര്യാണത്തിൽ കാസറഗോഡ് ജില്ലാ അസോസിയേഷൻ ( കെ ഇ എ ) അനുശോചിച്ചു.