കുവൈത്തിലെ വാഹനാപകടം; മരണപ്പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും രണ്ട് ബംഗ്ലാദേശികളും; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ചികിത്സയില്‍

കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ അഞ്ച് പേരും ഇന്ത്യക്കാര്‍. മരണപ്പെട്ടവരില്‍ രണ്ട് പേര്‍ ബംഗ്ലാദേശ് സ്വദേശികളാണ്

New Update
1 accident

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ അഞ്ച് പേരും ഇന്ത്യക്കാര്‍. മരണപ്പെട്ടവരില്‍ രണ്ട് പേര്‍ ബംഗ്ലാദേശ് സ്വദേശികളാണ്. ബീഹാറി ലാൽ, ബക്കർ സിങ്, ബിക്രം സിങ്, ദേവീന്ദർ സിങ്, രാജ്കുമാർ കൃഷ്ണസാമി എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. 

Advertisment

രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലു ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരില്‍ ഒരാള്‍ പഞ്ചാബ് സ്വദേശിയും, മറ്റൊരാള്‍ തമിഴ്‌നാട്ടുകാരനുമാണ്. സുരേന്ദ്രൻ പുന്നക്കൽ, ബിനു മനോഹരൻ, ഗുരുചരൻ സിങ് തുടങ്ങിയവരാണ് ചികിത്സയിലുള്ളത്.

സെവൻത്ത് റിംഗ് റോഡിൽ അബ്ദുള്ള മുബാറക്കിന്ന് മുൻവശം റൗണ്ട് എബൌട്ട്‌ സമീപമാണ്  അപകടം നടന്നത്. 






Advertisment