New Update
/sathyam/media/media_files/fOzRgHcSt9Wl6HtkGH0V.jpg)
കുവൈത്ത് സിറ്റി: വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ മരിച്ചത് 647 ഇന്ത്യക്കാര്‍. കേന്ദ്രസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
Advertisment
2023-24 കാലയളവില്‍ സൗദി അറേബ്യയില്‍ മാത്രം വാഹനാപകടങ്ങളില്‍ മരിച്ചത് 299 പേരാണ്. യുഎഇ-107, ബഹ്‌റൈന്‍-24, കുവൈത്ത്-91, ഖത്തര്‍-43 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ കണക്കുകള്‍.
കഴിഞ്ഞ വര്‍ഷം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റ് പല കാരണങ്ങളാല്‍ 6001 പേരും മരിച്ചു. സ്വഭാവിക മരണം, ആത്മഹത്യ എന്നിവ ഉള്‍പ്പെടെയാണിത്. സൗദി അറേബ്യ-2388, യുഎഇ-2023, ബഹ്‌റൈന്‍-285, കുവൈത്ത്-584, ഒമാന്‍-425, ഖത്തര്‍-296 എന്നിങ്ങനെയാണ് ഓരോ രാജ്യങ്ങളിലെയും സ്വഭാവിക മരണങ്ങളുടെ കണക്കുകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us