ആകാശ എയറിന്റെ കുവൈത്ത്-മുംബൈ സര്‍വീസ്; ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ക്ക് അനുമതി

ആകാശ എയറിന്റെ കുവൈത്ത്-മുംബൈ സര്‍വീസ് ആഴ്ചയില്‍ ഏഴെണ്ണമാകുമെന്ന് റിപ്പോര്‍ട്ട് പ്രതിദിനം ഓരോ സര്‍വീസ് എന്ന നിലയിലാണിത്

New Update
akasa air 1

കുവൈത്ത്: ആകാശ എയറിന്റെ കുവൈത്ത്-മുംബൈ സര്‍വീസ് ആഴ്ചയില്‍ ഏഴെണ്ണമാകുമെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം ഓരോ സര്‍വീസ് എന്ന നിലയിലാണിത്. ഇതുമായി ബന്ധപ്പെട്ടുള്ള എയര്‍ലൈനിന്റെ അപേക്ഷയ്ക്ക് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി.

Advertisment

ഓഗസ്റ്റ് 23 മുതലാകും സര്‍വീസ് പ്രാബല്യത്തിലാകുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ മുംബൈയിലേക്ക് മാത്രമാണ് സര്‍വീസെങ്കിലും ഭാവിയില്‍ ഇന്ത്യയിലെ കൂടുതല്‍ വിമാനത്താവളത്തിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

Advertisment