New Update
/sathyam/media/media_files/2025/09/29/3cd611a4-cbae-4c48-97d9-e1f49bf1fe24-2025-09-29-15-17-45.jpeg)
കുവൈറ്റ്: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് അപക് സെപ്റ്റംബർ 26-)ആം തിയതി വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂളിൽ ഓണനിലാവ് 2025 ആഘോഷിച്ചു. പ്രസിഡൻറ് ജോൺസൺ അറക്കൽ ന്റെ അധ്യക്ഷതയിൽ ഓണാഘോഷം ആരംഭിച്ചു.
പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി സജീവ് പോൾ എല്ലാവരെയും പൊതുയോഗത്തിലേക്ക് സ്വാഗതം ആശംസിക്കുകയും, വിശിഷ്ട അതിഥി നാടക തിരക്കഥ സംവിധായകൻ ശ്രീ ഷമേജ് കുമാർ തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുകയും,ഓണ സന്ദേശം നൽകുകയും ചെയ്തു.
അഡ്വൈസറി ബോർഡ് ചെയർ വർഗീസ് പോൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ നമ്മുടെ അസോസിയേഷനിലെ കുട്ടികളെ APAK ഫലകം നൽകി ആദരിച്ചു. തുടർന്ന് ട്രഷറർ ജോസ് പഞ്ഞിക്കാരൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
അതിമനോഹരമായ ഘോഷയാത്രയും, താലപ്പൊലിയും, ശിങ്കാരിമേളവും, പുലികളിയും ഓണസദ്യയുംപ്രോഗ്രാമിന്റെ മനോഹര നിമിഷങ്ങൾ ആയിരുന്നു.കേരളത്തനിമ നിലനിർത്തുന്ന തിരുവാതിരകളി,ഡിലൈറ്റ്സ് ഗ്രൂപ്പിന്റെ ഗാനമേള,ഡി കെ ഗ്രൂപ്പിന്റെ ഡാൻസ് പ്രോഗ്രാമിന് മികവേകി.
Advertisment