എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ്‌ ദി സ്കൂൾ അവാർഡുകൾ വിതരണം ചെയ്തു

New Update
thanima apj award

കുവൈറ്റ് : തനിമ കുവൈത്ത് കുവൈത്തിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര വിഷയങ്ങളിൽ ഉന്നത മികവ്‌ പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2024ലെ എ.പി.ജെ അബ്ദുൽ കലാം പേൾ ഓഫ്‌ ദി സ്കൂൾ അവാർഡുകൾ വിതരണം ചെയ്തു. 

Advertisment

യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിലെ 7ആം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക്‌ നേടുന്ന വിദ്യാർത്ഥിക്ക്‌ ഏർപെടുത്തിയ ബിനി ആന്റണി മെമോറിയൽ അവാർഡിനു നേഹാ വിന്നർ അർഹയായി. 

thanima apj award 1


യുണൈറ്റഡ്‌ ഗ്രൂപ്പ്‌ ഓഫ്‌ സ്കൂൾസിന്റെ എക്സിക്യൂട്ടീവ്‌ അഡ്മിൻ മനേജർ ജോയൽ ജേക്കബ്‌ മുഖ്യാതിഥിയായ ചടങ്ങിൽ സിറ്റി ഗ്രൂപ്പ്‌ കമ്പനി സിഇഒ വിദ്യാർത്ഥികൾക്ക്‌ മുഖ്യസന്ദേശം കൈമാറി. 


അൽ അമൽ ഇന്ത്യൻ സ്കൂളിലെ സ്വദേശി വിദ്യാർത്ഥിയായ ഫഹദ്‌ എസ്‌. അൽ മുഖയ്യൂം, ഇത്തവണ പേൾ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്വദേശി വിദ്യാർത്ഥിയായി എന്നത്‌ ഇത്തവണത്തെ പ്രത്യേകതയാണു. 70,000ത്തിലധികം കുട്ടികളിൽ നിന്ന് വിജയികളായവർക്ക്‌  മുഖ്യാതിഥികൾ ‌‌ പ്രശസ്തിപത്രവും മെമെന്റോയും കൈമാറി.


ഖാലിദ (ഇന്റഗ്രേറ്റഡ്‌ ഇന്ത്യൻ സ്കൂൾ), അൻഫാൽ ബെർന്നഡെറ്റ്‌ (ഇന്ത്യൻ പബ്ലിക്ക്‌ സ്കൂൾ, നിയോറ ലാറൈന ഡിസൂസ (ഐഇഎഎസ്‌- ഡോൺ ബോസ്കോ കുവൈത്ത്‌), ജോവാച്ചിം തോമസ്‌ (ലേണേർസ്സ്‌ അക്കാഡമി), അനാമിക കാർത്തിക്‌ (ഐസിഎസ്‌കെ - ഖൈത്താൻ), ആബിദ റഫീഖ്‌ (ഐ.സി.എസ്‌.കെ - സീനിയർ), മാത്യു ജോർജ്ജ്‌ (യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ), എവിൻ ബിനു വർഗ്ഗീസ്‌ (ഐ.സിഎ.സ്‌കെ - അമ്മാൻ), സാദിയ മിസ്ബാഹ്‌ (ജാബ്രിയ ഇന്ത്യൻ സ്കൂൾ),

thanima apj award 2

ഫറാഹ്‌ അവാദ്‌ (ഗ്ലോബൽ ഇന്ത്യൻ ഇന്റർന്നാഷണൽ‌), പൂജിത ബാലസുബ്രഹ്മണ്യൻ (ജി.ഐ.എസ്‌), ഭാമ സമീർ (ന്യൂ ഇന്ത്യൻ സ്കൂൾ), അലീസ സൂസൻ ജോസഫ്‌ (ഇന്ത്യൻ സ്കൂൾ ഓഫ്‌ എക്സലൻസ്‌), നിവേദിത പ്രശാന്ത്‌ (യുണറ്റഡ്‌ ഇന്റർന്നാഷണൽ), മാന്യ ബൻസാലി (ഐ.സി.എസ്‌.കെ ജൂനിയർ), ആരുഷ്‌ ശ്രീധര കിഡിയൂർ (സിംസ്‌), എറിക്‌ പോൾ മാത്യു (ഇന്ത്യൻ ഇന്റർനാഷണൽ), നസ്നി നൗഷാദ്‌ (കുവൈത്ത്‌ ഇന്ത്യൻ സ്കൂൾ), മെലനി ഡി കോസ്റ്റ (കാർമ്മൽ) , അർഫാ ആലാ അയൂബ്‌ ബാഷ (ആസ്‌പൈർ), നക്ഷത്ര നീരജ്‌ ബിനു (ഇന്ത്യൻ എജുകേഷണൽ), 

സാമന്ത്‌ ദീക്ഷിത്ത്‌ (ഡിപിഎസ്‌), ഹുസൈഫ അരീബ്‌ ബാവ്‌ജ (സ്മാർട്ട്‌ ഇന്ത്യൻ സ്കൂൾ), ഫാത്തെമ (‌ ഇന്ത്യൻ സെണ്ട്രൽ സ്കൂൾ), മുഹമ്മദ്‌ സായിദ്‌ ആസിഫ്‌ (ന്യൂ ഗൾഫ്‌ ഇന്ത്യൻ സ്കൂൾ), ഫഹദ്‌ എസ്‌ അൽ-മഖ്തൂം (അൽ അമൽ ഇന്ത്യൻ സ്കൂൾ) എന്നിവരാണ്  വിജയികൾ. 


കുട്ടിത്തനിമ അംഗങ്ങളായ സെറാഫിൻ ഫ്രെഡി, അമയ ആൻ ജോജി, ആഞ്ചെലിൻ റോസ്‌ സാവിയോ, ദിയാ സംഗീത്‌, മാളവികാ വിജേഷ്‌ ‌എന്നിവർ അവാർഡ്ദാന ചടങ്ങുകൾ ഏകോപിപ്പിച്ചു.


മാത്യു വർഗീസ്‌ (സിഇഒ - ബഹറൈൻ എക്സ്ചേഞ്ച്‌) , മുസ്തഫ ഹംസ (ചെയർമ്മാൻ & സിഇഒ മെട്രോ മെഡികൽ ഗ്രൂപ്പ്‌) , കെഎസ്‌ വർഗ്ഗീസ്‌ (എം.ഡി.- ജി.എ.ടി) , മുഹമ്മദ്‌ അലി (ഓപറേഷൻ മാനേജർ- മാൻഗോ ഹൈപ്പർമാർക്കറ്റ്‌ ), റാണാ വർഗീസ്‌ (തനിമ ട്രഷറർ) , ജിനു കെ അബ്രഹാം (തനിമ ഓഫീസ്‌ സെക്രെട്ടറി),

 ‌ സുരേഷ്‌ കാർത്തിക് (കരാട്ടെ കായിക താരം) ‌, ശിവാണി ചൗഹാൻ (ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം), ബാബുജി ബത്തേരി (പ്രൊഗ്രാം കൺവീനർ), ദിലീപ്‌ ഡികെ (ഓണത്തനിമ കൺവീനർ), ജോജിമോൻ (തനിമ ജനറൽ കൺവീനർ) എന്നിവർ സന്നിഹിതരായിരുന്നു

Advertisment