New Update
/sathyam/media/media_files/2025/08/07/kuwait-padana-2025-08-07-22-08-55.jpg)
കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പഠനത്തിൽ മികവ് പുലർത്തിയവർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിനായി കെ.ഡി.എൻ.എ വർഷം തോറും നൽകി വരുന്ന വിദ്യാഭ്യാസ അവാർഡുക krishnankadalundi@gmail.com ൾക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 2024-25 അധ്യയന വർഷത്തെ എസ്.എസ് .എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ കെ.ഡി.എൻ.എ അംഗങ്ങളുടെ മക്കളെയാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
Advertisment
ഏറ്റവും ഉയർന്ന മാർക്കുകൾ ലഭിച്ച കേരള /സി.ബി.എസ്.സി സിലബ colorsofkuwait@gmail.com സുകളിലെ എസ്.എസ്.എൽ.സി / പ്ലസ് ടു വിദ്യാർത്ഥികൾക്ക് പതിവ് പോലെ ക്യാഷ് അവാർഡും ഫലകവും സമ്മാനിക്കുന്നതാണ്. പുരസ്കാരത്തിനായുള്ള അപേക്ഷകർ കെ.ഡി.എൻ.എ അംഗത്വ നമ്പർ സഹിതം അപേക്ഷകരുടെ മക്കളുടെ മാർക്ക് ലിസ്റ്റ് ഓഗസ്റ്റ് 30നു മുൻപായി kdnakuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലക്കോ 97964348 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ് എന്ന് കെ.ഡി.എൻ.എ പുറത്തിറക്കിയ പത്ര കുറിപ്പിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us