കാറിൽ മൊബൈൽ ഫോണുകളും പവർ ബാങ്കുകളും സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈത്ത്‌ ഫയര്‍ ഫോഴ്‌സ്

കടൽ വിനോദയാത്രയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർ സുരക്ഷിതമായ നടപടിക്രമങ്ങള്‍ പാലിക്കണം. ലൈഫ് ജാക്കറ്റ് ധരിക്കണം. കാലാവസ്ഥ അനുകൂലമാണെന്ന് ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കാമെന്നും മുഹമ്മദ് അൽ ഗരീബ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
mobile power

കുവൈത്ത് സിറ്റി: വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനിലയുടെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ തീപിടിത്തമുണ്ടാകുന്നത് തടയുന്നതിനായി നിര്‍ദ്ദേശവുമായി കുവൈത്ത് ഫയര്‍ ഫോഴ്‌സ് (കെഎഫ്എഫ്). മൊബൈൽ ഫോണുകൾ, പോർട്ടബിൾ ചാർജറുകൾ (പവർ ബാങ്കുകൾ), പെർഫ്യൂമുകൾ തുടങ്ങിയവ വാഹനങ്ങളില്‍ ഉപേക്ഷിക്കരുതെന്ന്‌ കെഎഫ്എഫ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു.

Advertisment

വേനൽക്കാലത്ത് വാഹനത്തിൻ്റെ ഇന്ധനടാങ്ക് പൂർണമായും നിറയ്ക്കുന്നത് ഉയർന്ന താപനില കാരണം തീപിടിത്തത്തിനോ സ്ഫോടനത്തിനോ കാരണമാകുമെന്നത് വ്യാജപ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. കാർ എഞ്ചിനുകളും ഇന്ധന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ചൂടുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

കടൽ വിനോദയാത്രയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർ സുരക്ഷിതമായ നടപടിക്രമങ്ങള്‍ പാലിക്കണം. ലൈഫ് ജാക്കറ്റ് ധരിക്കണം. കാലാവസ്ഥ അനുകൂലമാണെന്ന് ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

 

Advertisment