Advertisment

പതിനേഴാമത് ഗോൾഡൻ ഫോക്ക്‌ അവാർഡ് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒ.യുമായ  മുസ്തഫ ഹംസയ്ക്ക്‌

കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്), വിവിധ മേഖലകളിലെ സ്തുത്യർഹ സേവനങ്ങൾക്ക് നൽകുന്ന ഗോൾഡൻ ഫോക് അവാർഡിന് മുസ്തഫ ഹംസ അർഹനായി

New Update
musthafa hamza

കുവൈത്ത്:  കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്), വിവിധ മേഖലകളിലെ സ്തുത്യർഹ സേവനങ്ങൾക്ക് നൽകുന്ന ഗോൾഡൻ ഫോക് അവാർഡിന് മുസ്തഫ ഹംസ അർഹനായി. 

Advertisment

കുവൈത്തിലെ ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒ.യുമായ മുസ്‌തഫ ഹംസ ( ഹംസ പയ്യന്നൂർ ) വിവിധ സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ നേതൃസ്ഥാനവും വഹിക്കുന്നു.

ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ/ സംരംഭക എന്ന മേഖലയാണ് അവാർഡിനായി പരിഗണിച്ചത്. ശില്പവും 
പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. നവംബർ എട്ടിന് കുവൈത്തിൽ നടക്കുന്ന ഫോക്കിന്റെ പത്തൊൻപതാമത് വാർഷികാഘോഷം, കണ്ണൂർ മഹോത്സവം 2024, വേദിയിൽ അവാർഡ് കൈമാറും 

ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ  സുമിത നായർ  എന്നിവർ അംഗങ്ങളായ ജൂറിയാണ്  മുസ്‌തഫ ഹംസയെ തിരഞ്ഞെടുത്തത്.

കേന്ദ്ര കമ്മിറ്റി അംഗം ബാലകൃഷ്‌ണൻ  ഇ വി, വിജയകുമാർ എൻ കെ,  രക്ഷാധികാരി അനിൽ കേളോത്,  മുതിർന്ന അംഗങ്ങൾ ആയ ബിജു ആന്റണി സോമൻ പി എന്നിവരടങ്ങിയ  കമ്മിറ്റിയാണ് ഗോൾഡൻ ഫോക്ക്‌ അവാർഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

Advertisment