അഞ്ചാമത് ലോകകേരള സഭയിലേക്ക്  ബാബു ഫ്രാൻസീസ് തിരഞ്ഞെടുക്കപ്പെട്ടു

New Update
babu nijh

കുവൈറ്റ് സിറ്റി: പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും, അവരുടെ പ്രശ്ന പരിഹാരത്തിനുമായി  വിവിധ രാജ്യങ്ങളിലുള്ള പ്രവാസി പ്രതിനിധികളെ ഉൾപ്പെടുത്തിരൂപംകൊണ്ട ലോകകേരള സഭയുടെ അഞ്ചാം  സമ്മേളനത്തിലേക്ക് , കുവൈറ്റ് പ്രവാസിയും പ്രമുഖ സാമൂഹ്യ, സാംസ്കാരിക, നിയമ കാര്യ പ്രവർത്തകനുമായ ബാബു ഫ്രാൻസീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018ൽ ആരംഭിച്ച ആദ്യ ലോക കേരള സഭ മുതൽ വിവിധ സഭകളിൽ കുവൈറ്റിനെ പ്രതിനിധീ കരിച്ചിട്ടുണ്ട്.നോര്‍ക്ക കെയര്‍' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥ്യാര്‍ത്ഥ്യമാക്കാൻ നടത്തിയ ഇടപെടലുകൾ വഴി ആയിരകണക്കിന് പ്രവാസികൾക്ക്  പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുന്നു.

Advertisment

മടങ്ങി ചെല്ലുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ആശയം 2018-ലെ ലോക കേരള സഭയില്‍ അടക്കം നിരവധി വേദികളില്‍ നിര്‍ദ്ദേശം ഉന്നയിച്ച വ്യക്തിയാണ്  എന്‍.സി.പി. വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഓവർസീസ് സെൽ ദേശീയ അധ്യക്ഷനുമായ  ബാബു ഫ്രാന്‍സീസ്.2024 ജൂണില്‍ നടന്ന നാലാം ലോക കേരള സഭയിലും ഈ വിഷയം മുഖ്യമന്ത്രിയോടും, സ്പീക്കറോടും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി , മടങ്ങി വരുന്ന പ്രവാസികളെയും ഉള്‍പ്പെടുത്തി  നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതും ബാബു ഫ്രാന്‍സീസാണ്.

ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ച്  ,ലോക്ക് ഡൗണിനെ തുടർന്ന് റദ്ദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് , പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തി നിർധനരായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന്  ആവശ്യപ്പെട്ട്, കുവൈറ്റ്പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ  ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി , ഇന്ത്യൻ സംഘടനകളുടെ എംബസി രജിസ്ട്രേഷൻ പുനസ്ഥാപിച്ച് കിട്ടുന്നതിനായി,കോവിഡ്-19 രോഗമല്ലാത്ത കാരണത്താൽ ഗൾഫ് രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി, പ്രവാസി ഗർഭിണികളെ നാട്ടിലിലെത്തിക്കണമെന്ന ആവശ്യവുമായി തുടങ്ങിയ വിവിധ കേസ്സുകൾ സുപ്രീം കോടതിയിലും, ഡൽഹി ഹൈക്കോടതിയിലും കേരളത്തിലേക്ക് മടങ്ങുന്നവർക്ക് കോവിഡ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിക്കെതിരെയും, പ്രവാസികൾക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും,കേരള പ്രവാസി ക്ഷേമനിധിയുടെ പ്രായ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടും  കേരള ഹൈക്കോടതിയിലും ഹർജികൾ സമർപ്പിച്ച് കേസ്സുകൾ നടത്തി  പ്രവാസികൾക്ക്  അനുകൂല വിധികൾ പ്രവാസി ലീഗൽ സെല്ലിൻ്റെ പ്രവർത്തനം വഴി  ലഭിച്ചതിനും മുൻകൈ എടുത്ത് പ്രവർത്തിച്ച് പ്രവാസ ലോകത്തിൻ്റെ വലിയ അംഗീകാരം നേടിയ വ്യക്തിയാണ് പ്രവാസി ലീഗൽ  കുവൈറ്റ് കൺട്രി ഹെഡും കൂടിയായ ബാബു ഫ്രാൻസീസ്
.
 ലോകമെമ്പാടുമുള്ള പ്രവാസി കേരളീയരുടെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനും, കേരളത്തിന്റെ സംസ്കാരിക വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്നതിനുമായി നിലകൊള്ളുന്ന ലോകകേരള സഭയുടെ അഞ്ചാമത് സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരം നഗരത്തിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്നു. ലോക കേരള സഭ എന്ന നൂതന ആശയത്തെ കേന്ദ്ര സർക്കാർ ഒരു മാതൃകാ പരമായ ചുവടുവെപ്പായി  അംഗീകരിക്കുകയും, മറ്റു സംസ്ഥാനങ്ങളും ഈ മാതൃക പ്രാവർത്തികമാക്കണമെന്ന് ഔദ്യോഗികമായി ശുപാർശ ചെയ്തിരിക്കുകയാണ് വിദേശകാര്യ വകുപ്പിൻ്റെ പാർലിമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി.

ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാൻസീസിനെയും മറ്റു പ്രതിനിധികളെയും അഭിവാദ്യം ചെയ്യുന്നതായും, പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു എല്ലാ വിധ ആശംസകൾ നേരുന്നതായും  ഓവർസീസ് എൻ സി പി ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.

Advertisment