/sathyam/media/media_files/E2PJUYBHjpU785kzJOq7.jpg)
കുവൈത്ത് സിറ്റി: ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു.
കുവൈത്ത് സിറ്റി ഗ്രാൻഡ് മെജസ്റ്റിക്ക് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങ് ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/wzWfwJIzZbMdDP02MT7T.jpg)
ഭക്ഷണം, കാർഷിക, പാനീയ മേഖലകളിൽ ഉഭയകക്ഷി വ്യാപാര പ്രോത്സാഹനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യയിൽ നിന്നുള്ള വിവിധ ഭക്ഷണ പാനിയ നിർമാതാക്കളും കുവൈത്തിലെ വിവിധ വിതരണകമ്പനികളും വ്യാപാര പ്രതിനിധികളും പങ്കെടുത്തു. പ്രമുഖഇന്ത്യൻ കമ്പനികൾ നൂതന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
/sathyam/media/media_files/UYf70dymogKyeocAi8Lf.jpg)
നാളെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ), കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) എന്നിവയുടെ സഹകരണത്തോടെ എംബസി 2024 സെപ്റ്റംബർ 9-10 തീയതികളിൽ കെസിസിഐ എക്‌സിബിഷൻ ഹാളിൽ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ മേഖലയിൽ ഒരു ബയർ-സെല്ലർ മീറ്റും സംഘടിപ്പിക്കും.
/sathyam/media/media_files/FxIXLl1A8iW0BV1Ac8eQ.jpg)
30 ഓളം ഇന്ത്യൻ കമ്പനികളുടെ പ്രതിനിധി സംഘം പരിപാടികളിൽ പങ്കെടുക്കും. പരിപാടി ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടനം ചെയ്യുമെന്ന് എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us