കെയർ ഹെൽപ്പ് ടെസ്ക് - ഐ.ഐ.സി മങ്കഫ് പള്ളിയിലും ആരംഭിച്ചു

New Update
MANKAF HEALP

കുവൈത്ത് സിറ്റി : വിവിധങ്ങളായ ആവശ്യങ്ങൾക്കായി പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങ് സഹായമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സാമൂഹ്യ ക്ഷേമ വകുപ്പിൻറെ കീഴിൽ കെയർ ഹെൽപ്പ് ടെസ്ക് സംവിധാനം മങ്കഫ് ബ്ലോക്ക് നാലിലെ ശ്രംബിന് സമീപം മലയാളം ഖുതുബ നടക്കുന്ന ഫാത്തിമ്മ മസ്ജിദിലും തുടക്കം കുറിച്ചു. 

Advertisment

നോർക്ക ഐഡി-പ്രവാസി പെൻഷൻ സ്കീം രജിസ്ടേഷൻ, ജോലി ഇല്ലാത്തവർക്ക് ജോലികണ്ടെത്താനായി സഹായിക്കൽ, ആരോഗ്യ പ്രശ്നങ്ങൾ, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട സഹായങ്ങൾ, ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ, ഉംറ-ഹജ്ജ് സേവനങ്ങൾ, കുട്ടികളുടെ മദ്രസ്സ പഠനം, മുതിർന്നവർക്ക് ഖുർആൻ പഠന ക്ലാസുകൾ തുടങ്ങി വൈവിധ്യമായ സേവനങ്ങളാണ് ഹെൽപ്പ് ടെസ്കിന് കീഴിൽ ചെയ്യുന്നത്.

കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിൽ മലയാളത്തിൽ ഖുതുബ നടക്കുന്ന ഐ.ഐ.സി മസ്ജിദുകൾ കേന്ദ്രീകരിച്ചാണ് ഈ സേവനം ലഭിക്കുക. ഹെൽപ്പ് ടെസ്കിൻറെ അഹ്മദി ഏരിയ ഉദ്ഘാടനം ഐ.ഐ.സി കേന്ദ്ര വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര ഓർഗ്ഗനൈസിംഗ് സെക്രട്ടറി സഅദ് പുളിക്കൽ, മങ്കഫ് ശാഖ പ്രസിഡൻറ് റമീൽ.എസ്, ആമിർ യൂ.പി, മുഹമ്മദ് ശുഐബ്, അൻസാർ ഷരീഫ്, ആദം ഹുസൈൻ എന്നിവർ പങ്കെടുത്തു.

Advertisment