ഭക്തി സാന്ദ്രമായി തിരുപ്പിറവി ആഘോഷിച്ച് പ്രവാസികൾ

New Update
pravasi kuwit

കുവൈറ്റ് : മാനവ കുലത്തിന്റെ രക്ഷ സുസാധ്യമാക്കുവാനായി ഈ ഭൂമിയിലേക്കവതരിച്ച   ഉണ്ണി യേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി,മലങ്കര റൈറ്റ് മൂവ്മെന്റ് ഭക്തി സാന്ദ്രമായി ക്രിസ്തുമസ്സ് ആഘോഷിച്ചു.

Advertisment

ഇന്ന് (ബുധനാഴ്ച) വെളുപ്പിന് 3  മണിക്ക് കുവൈറ്റ് സിറ്റി ഹോളി ഫാമിലി  കോ- കത്തീഡ്രൽ ദേവാലയത്തിൽ  ക്രിസ്തുമസ് ശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് നടന്ന വിശുദ്ധ കുർബാനയോടു കൂടി  തിരുപ്പിറവി ആഘോഷങ്ങൾ സമാപിക്കുകയും ചെയ്തു.


കെ.എം.ആർ.എം ആല്മീയ ഉപദേഷ്ടാവ് റെവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ  ശ്രൂഷകൾക്കു നേതൃത്വം നൽകി.

Advertisment