New Update
/sathyam/media/media_files/ct2bIdoQkxvAu7CBwr17.jpg)
കുവൈത്ത് സിറ്റി/തലവടി: കുവൈത്തിലെ അബ്ബാസിയയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിന് നാട് വിട നല്‍കി. മാത്യു മുളയ്ക്കലിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയിൽ സംസ്കരിച്ചു.
Advertisment
നേരത്തെ ഇവരുടെ മൃതദേഹങ്ങള്‍ നീരേറ്റുപുറത്തെ വീട്ടില്‍ ഇന്ന് പുലർച്ചെയോടെയാണ് എത്തിച്ചത്. ചൊവ്വാഴ്ച നാട്ടിൽ എത്തിച്ച മൃതദേഹങ്ങൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലെത്തിയ മാത്യു മുളയ്ക്കലും ഭാര്യ ലിനി മക്കളായ ഐറിൻ, ഐസക്കും 19നാണ് കുവൈത്തിലേക്ക് മടങ്ങിയത്. അന്ന് രാത്രിയായിരുന്നു തീപിടിത്തത്തില്‍ ഇവര്‍ മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us