/sathyam/media/media_files/2025/11/26/kuwait-2025-11-26-21-03-58.jpg)
കുവൈറ്റ് സിറ്റി: മലബാറിലെ പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് (കരിപ്പൂർ) അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ 2026 മാർച്ച അവസാനം മുതൽ പുനരാരംഭിക്കുന്നു.
കോഴിക്കോട്-കുവൈറ്റ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നിർത്തിവെച്ചിരുന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, വിമാനക്കമ്പനിയുടെ പുതിയ ഷെഡ്യൂൾ പ്രകാരം,2026 മാർച്ച അവസാനം മുതൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ ലഭ്യമാകും.
ആഴ്ചയിൽ അഞ്ച് സർവീസുകൾ
പുതിയ ഷെഡ്യൂൾ അനുസരിച്ച്, ആഴ്ചയിൽ അഞ്ച് ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോടിനും കുവൈറ്റിനുമിടയിൽ സർവീസ് നടത്തും. ഇതോടെ, തിരക്കിട്ട യാത്രാ വേളകളിൽ മലബാറിലെ പ്രവാസികൾക്ക് യാത്രാ ക്ലേശം ഒരു പരിധി വരെ ലഘൂകരിക്കാൻ സാധിക്കും.
വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കുവൈറ്റിലെ മലബാർ പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഈ സെക്ടറിൽ സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us