കുവൈറ്റ് : കുവൈറ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ ഡയറക്ടറായി ഡോ. ദിന അൽ മൈലേമിനെ നിയമിച്ചതായി ഇന്ന് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ചു.
സയൻസ് പ്രൊഫസറായ അൽ മൈലേം, മുമ്പ് കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സയൻസിൽ റിസർച്ച് ആൻഡ് ലബോറട്ടറി അഫയേഴ്‌സ് അസിസ്റ്റൻ്റ് ഡീൻ എന്ന നിലയിൽ സേവനമനുഷ്ഠിച്ചിരുന്നു.
ഇത്തരം ഉയർന്ന പദവിയിൽ നിയമനം ലഭിക്കുന്നത്, വിദ്യാഭ്യാസ മേഖലയിൽ അൽ മൈലേമിന്റെ സമഗ്ര സംഭാവനകളെയും മാനിച്ചാണ്