New Update
/sathyam/media/media_files/2025/05/02/tbhYl6J9kJiyE9FK6JIY.jpg)
കുവൈത്ത് : എസ്.വൈ.എസ് കേരള പ്രസിഡണ്ടായി നിയമിതനായതിനു ശേഷം ഹൃസ്വ സന്ദർശനത്തിന് കുവൈത്തിലെത്തുന്ന ഡോ. എ പി അബ്ദുൽഹക്കീം അസ്ഹരിക്ക് സ്വീകരണം നൽകാൻ ഐ. സി. എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
Advertisment
മെയ് 2 വെള്ളിയാഴ്ച മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ ചേരുന്ന സ്വീകരണ സമ്മേളനത്തിൽ കുവൈത്തിലെ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഇതു സംബന്ധമായി ചേർന്ന ആലോചനാ യോഗത്തിൽ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ശുക്കൂർ മൗലവി, അബ്ദുൽഅസീസ് സഖാഫി, അബൂ മുഹമ്മദ്, നൗഷാദ് തലശ്ശേരി സംബന്ധിച്ചു. ഷമീർ മുസ്‌ലിയാർ സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us