ഡോ. തോമസ്‌ മാർ അത്തനേഷ്യസ്‌ മെത്രാപ്പോലീത്തായ്ക്ക്‌ സ്വീകരണം നൽകി

New Update
WhatsApp Image 2025-11-05 at 2.09.16 PM

കുവൈറ്റ്‌: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപൻ ഡോ. തോമസ്‌ മാർ അത്തനേഷ്യസ്‌ മെത്രാപ്പോലീത്തായ്ക്ക്‌ കുവൈറ്റ്‌ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്‌, ഇടവക ട്രസ്റ്റി ദീപക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയ്, സഭാ മാനേജിങ് കമ്മറ്റിയംഗം മാത്യു കെ. ഇലഞ്ഞിക്കൽ, പെരുന്നാൾ കൺവീനർ സിബി ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു.

പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാ‍ം ഓർമ്മപെരുന്നാളിനോടനുബന്ധിച്ച്‌ നവംബർ 6-നു ക്രമീകരിച്ചിരിക്കുന്ന സന്ധ്യാ നമസ്ക്കാരം, റാസ, ഇടവക ദിന പരിപാടികൾ, നവംബർ 7, വെള്ളിയാഴ്ച്ച രാവിലെ എൻ.ഈ.സി.കെ.യിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾ എന്നിവയ്ക്ക്‌ അഭിവന്ദ്യ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.

Advertisment
Advertisment