കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. 12.8 കിലോഗ്രാം ലഹരിവസ്തുക്കളുമായി 6 പേർ പിടിയിൽ

പിടിക്കപ്പെട്ട പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി

New Update
Untitled

കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്തുന്നവർക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ (ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക്സ് - GDNC) നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു.

Advertisment

നാല് കേസുകളിലായി ആറ് പ്രതികളെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് ഏകദേശം 12.8 കിലോഗ്രാം മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും അധികൃതർ കണ്ടെത്തി. 

ലഹരിവസ്തുക്കളുടെ വിതരണക്കാരെയും ശൃംഖലകളെയും തകർക്കാനുള്ള കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

പിടിക്കപ്പെട്ട പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ലഹരി മാഫിയക്കെതിരായ ശക്തമായ നിലപാട് അധികൃതർ ആവർത്തിച്ചു.

Advertisment