New Update
/sathyam/media/media_files/2025/03/17/CYhDiAEYrdOCBwXLYOWk.jpg)
കുവൈറ്റ് : വിശുദ്ധ ഖുർആനിൽ പ്രതിപാദിച്ച വിഷയങ്ങൾ എന്താണെന്ന് പഠിച്ചു മനസ്സിലാക്കി ജീവിതത്തിലേക്ക് പകർത്തിയാൽ ഖുർആൻ പഠനം ആസ്വാദ്യമാകുമെന്ന് പ്രമുഖ ഖാരിഉം പണ്ഡിതനുമായ നൗഷാദ് മദനി കാക്കവയൽ പറഞ്ഞു .
Advertisment
ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കുവൈറ്റ് ജലീബ് യുണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ " ആസ്വാദ്യം ഈ വെളിച്ചം " എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഖുർആൻ കേവലം പാരായണം ചെയ്താൽ അതിന്റെ മാധുര്യം പൂർണമായും അനുഭവിക്കാൻ സാധിച്ചുകൊള്ളണമെന്നില്ല , മറിച്ചു അതിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങൾ കൂടി മനസ്സിലാക്കുമ്പോഴാണ് ഖുർആനിലേക്ക് നമുക്ക് കൂടുതലായി അടുക്കാനും ഖുർആൻ കൽപ്പിച്ച തദ്ബ്ബുർ ചെയ്യാനും സാധിക്കുക , അതിനു ഖുർആൻ പഠന സംരംഭങ്ങളുമായി നമ്മൾ സഹകരിക്കണമെന്നും അദ്ദേഹം ഉണർത്തി.