New Update
/sathyam/media/media_files/ZTmubebPVX7fSOJtszbz.jpg)
കുവൈറ്റ്: പ്രവർത്തിപഥത്തിൽ 29 വർഷം പിന്നിട്ട ഫഹാഹീൽ ഇസ്‌ലാഹി മദ്രസ്സ ദബൂസ് പാർക്കിൽ ഒരുക്കിയ ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. രക്ഷിതാക്കൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ടാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്.
Advertisment
മദ്രസ്സ രക്ഷിതാക്കൾ, മദ്രസ വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ, മുൻ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, ഇസ്‌ലാഹി സെൻറ്റർ ഭാരവാഹികൾ എന്നിവർ ഒത്തുചേർന്ന സംഗമം കുവൈറ്റ് കേരള ഇസ്‌ലാഹി സെൻറ്റർ പ്രെസിഡൻറ്റ് പി എൻ അബ്ദുലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.
മദ്രസ്സ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഹാറൂൺ കാട്ടൂർ, മദ്രസ്സ സദർ സാജു ചെമ്നാട് പി.ടി.എ , എം.ടി.എ ,
കെ .കെ .ഐ സി . ഭാരവാഹികൾ, കിസ്‌വ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.