കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബാലവേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ കലാപരിപാടികളോടെ സംഘടിപ്പിച്ചു.
ഫോക്ക് പ്രസിഡൻറ് ലിജീഷ് പി അധ്യക്ഷനായ ചടങ്ങ് കുവൈറ്റിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ശ്രീ ജ്യോതിദാസ് ഉൽഘാടനം ചെയ്തു. ബാലവേദി കൺവീനർ അവന്തിക മഹേഷ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ജോയൽ രാജേഷ് നന്ദി പറഞ്ഞു. ഫോക്കിന്റെ വിവിധ ഭാരവാഹികൾ ചടങ്ങിൽ സംസാരിച്ചു.
ഫോക്ക് ബാലവേദി കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഓർമയിൽ നിറയുന്ന തരത്തിലായിരുന്നു. കൂടാതെ പ്രശസ്ത മജീഷ്യൻ പ്രസൂൺ ജ്വലിന്റെ മാജിക് ഷോ ആഘോഷങ്ങൾക്ക് കൂടുതൽ വർണാഭമാക്കി.