New Update
/sathyam/media/post_banners/olWX20j69XEpQX8UAdXF.jpg)
കുവൈത്ത് സിറ്റി: ഓൾ ഇന്ത്യ സുന്നി എഡ്യൂക്കേഷണൽ ബോർഡിന് കീഴിൽ കുവൈത്ത് ICF നടത്തി വരുന്ന മദ്രസകളിൽ പ്രവേശനോത്സവം *ഫത്ഹെ മുബാറക്* സംഘടിപ്പിക്കുന്നു.
Advertisment
മെയ് ഒന്നിന് വൈകീട്ട് 6 മണിക്ക് ജലീബ് മദ്റസയിലും രണ്ടിന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഖൈത്താൻ, സാൽമിയ, ഫഹാഹീൽ, ജഹറ മദ്രസകളിലുമാണ് പുതിയ അധ്യയന വർഷത്തിലേക്കുള്ള വിദ്യാരംഭം കുറിക്കപ്പെടുന്നത്.
മദ്രസ മാനേജ്മെന്റ് പ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ ഒത്തു ചേരുന്ന വിദ്യാരംഭ സംഗമങ്ങളിൽ സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡൻ്റും മർകസ് നോളജ് സിറ്റി ഡയറക്ടറുമായ ഡോ: അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യാതിഥി ആയിരിക്കുമെന്ന് ഐ.സി.എഫ് കുവൈത്ത് നാഷണൽ ഭാരവാഹികൾ അറിയിച്ചു.
അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും സ്വീകരിക്കാൻ മദ്രസ മാനേജ്മെന്റ് കമ്മിറ്റികളുടെയും ഐ.സി.എഫ് റീജൻ കമ്മിറ്റികളുടെയും നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഐ.സി.എഫ് നാഷണൽ കമ്മിറ്റി അറിയിച്ചു.
രജിസ്ട്രേഷൻ ഫോം ആവശ്യമുള്ളവർ 51535588, 65932531, 99493803 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നു അറിയിച്ചു. ഇതു സംബന്ധമായി ചേർന്ന ക്യാബിനറ്റ് യോഗത്തിൽ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ഷമീർ മുസ്‌ലിയാർ സ്വാഗതവും, നവാസ് കൊല്ലം നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us