കുവൈത്തിലെ തീപിടിത്ത ദുരന്തത്തിൽപ്പെട്ടവർക്ക്  സഹായത്തിനായി നോർക്ക ലീഗൽ കൺസൾട്ടൻറിൻ്റേയും സ്വദേശി അഭിഭാഷകൻ്റെയും സഹായം  ലഭ്യമാക്കണമെന്ന് ലോക കേരള സഭയിൽ ആവശ്യം

നാലാം ലോക കേരള സഭയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ആവശ്യമായി ഉന്നയിച്ചത്

New Update
fira

കുവൈറ്റ് സിറ്റി:  തീപിടിത്ത ദുരന്തത്തിൽപ്പെട്ടവർക്ക് നിയമ സഹായത്തിനായി നോർക്ക ലീഗൽ കൺസൾട്ടൻ്റിൻ്റേയും സ്വദേശി അഭിഭാഷകൻ്റെയും സഹായം സർക്കാർ ലഭ്യമാക്കണമെന്ന്  ഫിറ (Federation of Indian Registered  Associations) കൺവീനറും കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് ആവശ്യപ്പെട്ടു. നാലാം ലോക കേരള സഭയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ആവശ്യമായി ഉന്നയിച്ചത്.

Advertisment

പ്രവാസികൾക്ക് കുറഞ്ഞ പ്രീമിയം തുകയ്ക്ക് ഇൻഷുറൻസ്, പ്രവാസികളുടെ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ / നിവേദനങ്ങൾ എന്നിവയിൽ  വേഗത്തിൽ നടപടിയെടുക്കുവാൻ ഏകജാലക സംവിധാനം ഉൾപ്പെടെ ലോക കേരള സഭ സമ്മേളനത്തിന് മുൻപായി ഫിറ കുവൈറ്റിൽ സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ വിവിധ സംഘടനകൾ അവതരിച്ച വിഷയങ്ങൾ അടങ്ങിയ നിവേദനവും സഭയിൽ വെച്ച് സ്പീക്കർക്ക് കൈമാറി.

സഭയിൽ സമർപ്പിച്ച വിഷയങ്ങളിലും നിവേദനത്തിലുമുള്ള പ്രവാസി ആവശ്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ഫിറ ഭാരവാഹികളായ ഷൈജിത്ത്, ചാൾസ് പി ജോർജ്, ബിജു സ്റ്റീഫൻ എന്നിവർ  അറിയിച്ചു. ഫിറ ഭാരവാഹികൾ തീപിടിത്ത ദുരന്തത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നു.

Advertisment