മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ രാജീവ്‌ ഗാന്ധി പ്രവാസി പുരസ്‌കാരം കെ.സി. വേണുഗോപാൽ എം.പി ക്ക്; “വേണു പൂർണിമ 2025” പങ്കെടുക്കാൻ എം.പിയും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും കുവൈറ്റിലേക്ക്

New Update
oicc venu poornima

കുവൈറ്റ്‌ സിറ്റി: ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മറ്റി “വേണു പൂർണിമ 2025” എന്ന പേരിൽ സംഘടിപ്പിക്കുന്ന മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ രാജീവ്‌ ഗാന്ധി പ്രവാസി പുരസ്‌കാരം കെ.സി. വേണുഗോപാൽ എം.പി ക്ക് മുസ്ലിം ലീഗ് സംസ്ഥാന ആദ്യക്ഷൻ ആദരണീയനായ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ മെയ്‌ 9 ന് ഷുവൈഖ് കൺവെൻഷൻ സെന്റർ ആൻഡ് റോയൽ സ്യൂട്ട് ഹോട്ടലിൽ വെച്ച് സമർപ്പിക്കുന്നതാണ്. 

Advertisment

പരിപാടിയുടെ വിജയത്തിനായി വർഗീസ് പുതുകുളങ്ങര ചെയർമാനും ബി.സ്.പിള്ള ജനറൽ കൺവീണരുമായ 301 അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു


കെ.പി.സി.സി ജനറൽ സെക്രട്ടറിയും കുവൈറ്റ്‌ ചുമതലയുമുള്ള അഡ്വ.അബ്ദുൾ മുതലിബ്‌ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ‌ചാണ്ടി എന്നിവരും പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകർ പങ്കെടുക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment