കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫോക്ക് അബ്ബാസിയ - സെൻട്രൽ സോണലുകളുടെ ഓണാഘോഷം “ശ്രാവണം 2025” സംഘടിപ്പിച്ചു

New Update
IMG-20250924-WA0020

കുവൈറ്റ് : കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അബ്ബാസിയ സെൻട്രൽ സോണലുകളുടെ സംയുക്താഭിമുഖ്യത്തിൽ “ശ്രാവണം 2025” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയയിലെ ആസ്പയർ ബൈലിംഗ്വൽ സ്കൂളിൽ നടന്ന ഓണസദ്യയോടൊപ്പം നാടൻ കലാരൂപങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

Advertisment

ഫോക്ക് വൈസ് പ്രസിഡന്റ് എൽദോ ബാബു അധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് ലിജീഷ് പി ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. Q8 iAS ഇന്ത്യൻ അക്കാഡമി ഓഫ് സയൻസ് ഡയറക്ടർ സുനിൽ മുഖ്യാതിഥിയായി. അൽമുള്ള എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി ആശംസകൾ നേർന്ന് സംസാരിച്ചു.

ഫോക്ക് വൈസ് പ്രസിഡന്റ്‌ ദിലീപ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ്, ട്രഷറർ സൂരജ്, രക്ഷാധികാരി അനിൽ കേളോത്ത്, വൈസ് പ്രസിഡന്റ് ബിജു ആന്റണി, വനിതാ വേദി ചെയർപേഴ്സൻ ഷംന വിനോജ്, ബാലവേദി കൺവീനർ അവന്തിക മഹേഷ്, സോണൽ വനിതാ വേദി കോർഡിനേറ്റർമാർ സഹിന വിജയകുമാർ, അശ്വതി ജിനേഷ്, ഉപദേശക സമിതി അംഗം ഓമനക്കുട്ടൻ, കുട ജനറൽ കൺവീനർ മാർട്ടിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ സലിം എം.എൻ ചടങ്ങിനു നന്ദി രേഖപ്പെടുത്തി.

വിവിധ പ്രായത്തിലുള്ള നൂറ്ററുപതിലധികം കലാപ്രതിഭകൾ പരിപാടിയുടെ ഭാഗമായി വേദിയിൽ തിളങ്ങി. മാവേലി എഴുന്നള്ളത്തോടൊപ്പം ചെണ്ടമേളം, തിരുവാതിര, ഒപ്പന, ഓണപ്പാട്ട്, നൃത്തങ്ങൾ, ഗാനമേള, വടം വലി തുടങ്ങിയ കലാപരിപാടികളും മത്സരങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടി.

ആയിരത്തോളം പേർക്ക് രുചികരമായ ഓണസദ്യ വിളമ്പിയ “ശ്രാവണം 2025” ഓണാഘോഷം കുവൈത്തിലെ മലയാളി സമൂഹത്തിന് ഓർമ്മകളിൽ നിറയുന്ന അനുഭവമായി.

Advertisment