ഫോക്ക് വാർഷിക ജനറൽ ബോഡി യോഗം ജനുവരി 16 ന്

New Update
kuwait jnhnn

കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ൻ്റെ ഇരുപതാം പ്രവർത്തന വർഷത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം 2026 ജനുവരി 16 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ അബ്ബാസിയ അസ്പെയർ ബൈലിംഗ്വൽ സ്കൂളിൽ വെച്ച് നടക്കും.

Advertisment

ഇരുപതാം പ്രവർത്തന വർഷത്തിൽ സംഘടന നടത്തിയ പ്രവർത്തനങ്ങളുടെ വിശദമായ അവലോകനവും, ഫോക്കിന്റെ ഇരുപത്തിയൊന്നാം പ്രവർത്തന വർഷത്തെ നയിക്കുന്ന പുതിയ കമ്മിറ്റി ചുമതലയേൽക്കുന്ന നടപടികളും വാർഷിക ജനറൽ ബോഡി യോഗത്തിന്റെ ഭാഗമായി നടക്കുന്നതാണ്.

 എല്ലാ ഫോക്ക് അംഗങ്ങളും ജനറൽ ബോഡി യോഗത്തിലേക്ക് കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisment