കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും കാലിക്കറ്റിലേക്കും നേരിട്ടുള്ള സർവ്വീസുകൾ നിർത്തലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ് നടപടിയിൽ പ്രതിഷേധവുമായി ഫോക്ക്

New Update
falk prathishedham

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും കണ്ണൂർ, കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് നേരിട്ട് നടത്തിയിരുന്ന സർവീസുകൾ വിൻ്റർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് നിർത്തലാക്കിയിരിക്കുകയാണ്. മലബാറിലെ പ്രവാസികൾക്ക്, വിശിഷ്യ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് കൂടുതൽ യാത്രാദുരിതം ഉണ്ടാക്കുന്ന ഇത്തരം നടപടിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് പിന്മാറണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് മാനേജ്മെൻ്റിന് നൽകിയ നിവേദനത്തിലൂടെ ഫോക്ക് ആവശ്യപ്പെട്ടു.

Advertisment

 പോയൻ്റ് ഓഫ് കാൾ പദവിയില്ലാത്ത കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ വിമാന കമ്പനികൾക്ക് മാത്രമേ വിദേശത്തേക്ക് നേരിട്ട് യാത്രാനുമതിയുള്ളൂ എന്ന സാഹചര്യം നിലനിൽക്കേ, എയർ ഇന്ത്യ എക്സ്പ്രസ്സ് കുവൈത്തിലേക്ക് നേരിട്ടുള്ള സർവ്വീസ് നിർത്തലാക്കിയത് കണ്ണൂരിലേക്കുള്ള യാത്രക്കാരെ ഗുരതരമായി ബാധിക്കുന്ന പ്രശ്നമായി മാറിയിയിരിക്കുകയാണ്. 

ഈ വിഷയത്തിൽ കേന്ദ്ര / കേരള സർക്കാരുകൾ ഇടപെട്ട് അടിയന്തിര പരിഹാരം കാണുവാൻ വേണ്ട ശ്രമങ്ങൾ നടത്തണമെന്നും ഇതിനെതിരെ പ്രവാസലോകത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും ഫോക്ക് പ്രസിഡൻ്റ് ലിജീഷ് പി, ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു. കെ എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Advertisment