കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

New Update
anti alcaholic

കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-‍ാമത്‌ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. കുവൈറ്റ്‌ മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ്‌ ഫോറം, കുവൈറ്റ്‌ ഹാർട്ട്‌ ഫ്ണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ്‌ എന്നിവയുടെ സഹകരണത്തോടെ, 2025 ഏപ്രിൽ 4, വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക്‌ 1 മണി വരെ ഇന്ത്യൻ സെൻട്രൽ സ്ക്കൂൾ, അബ്ബാസിയായിൽ വെച്ച്‌ നടക്കുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓൺകോളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്‌, ഇ.എൻ.ടി., പീഡിയാട്രിക്‌, കാർഡിയോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും. നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം, ഈ.സി.ജി., അൾട്രാസൗണ്ട്‌, ബ്ളഡ്‌ ഷുഗർ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരിക്കും.

Advertisment

ക്യാമ്പിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി റോയ്‌ എൻ.കെ. (66396204), മാത്യു യോഹന്നാൻ (66251470), എബി സാമുവേൽ (65873642) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

Advertisment