New Update
/sathyam/media/media_files/2025/09/14/kuwait-removes-minimum-salary-requirement-for-family-visit-visas-2025-09-14-23-44-44.webp)
കുവൈറ്റ് സിറ്റി: ഇനി മുതൽ കുവൈറ്റിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി കൃത്യ സമയത്ത് നൽകിയിരിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകി.
Advertisment
ശമ്പളം വൈകിക്കുകയോ ബാങ്ക് വഴിയല്ലാതെ പണം നൽകുകയോ ചെയ്യുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മാൻപവർ പബ്ലിക് അതോറിറ്റി (MPA) മുന്നറിയിപ്പ് നൽകി.
ജീവനക്കാർക്ക് ശമ്പളം കൃത്യ സമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിയമം ലംഘിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയോ പുതിയ വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്യും.
രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിക്കാനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും എല്ലാ കമ്പനികളും ബാധ്യസ്ഥരാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ നടപടി ജീവനക്കാർക്ക്, പ്രത്യേകിച്ച് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.