/sathyam/media/media_files/2025/09/17/1000254173-2025-09-17-17-22-03.jpg)
കുവൈറ്റ് സിറ്റി: സാൽമിയയിലെ ഒരു ഫ്ലാറ്റിൽ നടന്ന മയക്കുമരുന്ന് റെയ്ഡിനിടെ, വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് വസ്തുക്കളുമായി ഒരു ഇന്ത്യൻ യുവാവും ഫിലിപ്പീനി യുവതിയും പിടിയിലായി.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സാൽമിയ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.
സിവിൽ വേഷത്തിലെത്തിയ പോലീസ് സംഘം ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ, വലിയ അളവിൽ മയക്കുമരുന്നും മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച പണവും കണ്ടെടുത്തു. ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് വസ്തുക്കളും പണവും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെയും തൊണ്ടിമുതലും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് മയക്കുമരുന്ന് വിൽപനയും ഉപയോഗവും തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.