/sathyam/media/media_files/2025/09/17/7267a0f8-a7aa-4e59-a8de-73b94464919f-2025-09-17-17-38-23.jpg)
കുവൈറ്റ്: പരിപാലനം, പരിഗണന, ചികിത്സ എന്ന സന്ദേശവുമായി മുന്നേറുന്ന കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എട്ടാമത്തെ ബ്രാഞ്ചായ മെട്രോ മെഡിക്കൽ സെന്റർ അതായത് എം.എം.സി മെഡിക്കൽ സെന്റർ സെപ്റ്റംബർ 19ന് വൈകുന്നേരം 5 മണിക്ക് സാൽമിയ ബ്ലോക്ക് 3-ൽ ഉദ്ഘാടനം ചെയ്യപ്പെടും.
നിരവധി രാജ്യങ്ങളുടെ സ്ഥാനപതിമാർ, എംബസി ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അതോടൊപ്പം, മെട്രോയുടെ പത്താമത് ഫാർമസിയും അന്നേ ദിവസം തന്നെ ഉദ്ഘാടനം ചെയ്യപ്പെടും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോക്ടർമാരുടെ കൺസൾട്ടേഷൻ വെറും 3 ദിനാർ (സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 31 വരെ), എല്ലാ കൺസൾട്ടേഷനും മെഡിക്കൽ പ്രോസീജറുകൾക്കും 30% ക്യാഷ്ബാക്ക് (2025 ഡിസംബർ 31 വരെ),
എല്ലാ ഫാർമസി ബില്ലിങ്ങിലും 15% ക്യാഷ്ബാക്ക് (2025 ഡിസംബർ 31 വരെ), പ്രത്യേക ആനിവേഴ്സറി പാക്കേജുകൾ (KD 1 മുതൽ KD 10 വരെ, ഡിസംബർ 31 വരെ), ഇൻഷുറൻസ് രോഗികൾക്കായി ഡിസംബർ 2026 വരെ പ്രത്യേക കൂപ്പണുകൾ എന്നീ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ബ്രാഞ്ചിൽ ഇന്റേണൽ മെഡിസിൻ,ഡെന്റൽ, ഡെർമറ്റോളജി, കോസ്മെറ്റോളജി & ലേസർ, എൻഡോക്രിനോളജി, ഇ.എൻ.ടി, ഒബി & ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ന്യൂറോളജി, യൂറോളജി, ഓർത്തോപീഡിക്സ്,ഓഫ്താൽമോളജി,
ലാബ്, ജനറൽ മെഡിസിൻ, എക്സ്റേ, അൾട്രാസൗണ്ട് തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം, രോഗികൾക്ക് ഹൈ കാലിബർ എം ആർ ഐ, മാമ്മോഗ്രാം, സി ടി തുടങ്ങിയ മെട്രോയുടെ പ്രീമിയം സേവനങ്ങൾക്ക് പിക്ക് ആൻഡ് ഡ്രോപ്പ് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മഹബൂല, റിഗ്ഗ, ജഹ്‌റ, എന്നിവിടങ്ങളിലേക്കും മെട്രോയുടെ ആരോഗ്യ സേവനങ്ങൾ ഉടൻ വ്യാപിപ്പിക്കുമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും, ചെയർമാനും ,സിഇഒ യുമായ മുസ്തഫ ഹംസ, പാർട്നെർസ് ഡോ.ബിജി ബഷീർ, ഡോ. അഹമ്മദ് അൽ ആസ്‌മി, എം.എം.സി മെഡിക്കൽ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. ഹിന്ദ് അൽ ഹമദ്, ഫഹദ് അൽ മുത്തേരി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.